തിരുവനന്തപുരം: താല്‍ക്കാലിക ലാഭത്തിന് സി.പി.എം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒന്നിലേറെ സീറ്റുകള്‍ നേടിക്കൊടുക്കാമെന്ന രഹസ്യ ധാരണയാണ് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ളത്.
ഇതിെൻറ അടിസ്ഥാനത്തിലാണ് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണം സി.പി.എം ആവര്‍ത്തിക്കുന്നത്. സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടതും സ്വര്‍ണകള്ളക്കടത്ത് കേസ് ഒച്ചിഴയുംപോലെ നീങ്ങുന്നതും ബി.ജെ.പി-സി.പി.എം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പ് കഴിയുംവരെ സ്വര്‍ണക്കടത്ത് കേസില്‍ ഒരു നടപടിയുമുണ്ടാകില്ലെന്ന ബി.ജെ.പിയുടെ ഉറപ്പിന്മേലാണ് സോളാര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ഒരു വര്‍ഗീയ കക്ഷിയാണോയെന്നത് മുഖ്യമന്ത്രി വ്യക്തമാക്കണം. 1964ല്‍ ഇതേ ലീഗുമായി അധികാരം പങ്കിട്ട സി.പി.എം, ലീഗ് ഒരു വര്‍ഗീയ കക്ഷിയാണെങ്കില്‍ എന്തിന് അവരുമായി ധാരണയുണ്ടാക്കിയെന്നും ഹസന്‍ ചോദിച്ചു. യു.ഡി.എഫ് നേതാക്കള്‍ പാണക്കാട് തങ്ങളെ കണ്ടതില്‍ വിജയരാഘവെൻറയും കെ. സുരേന്ദ്രെൻറയും പ്രതികരണം ഒന്നുതന്നെയാണ്. ഇത് ലീഗിനെതിയുള്ള വിമര്‍ശനമാണോ, അതോ മുസ്ലിംകള്‍ക്കെതിരെയുള്ള വിമര്‍ശനമാണോയെന്ന് ഹസന്‍ ചോദിച്ചു.
കേരള രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ ബി.ജെ.പി നടത്തുന്ന വര്‍ഗീയ പ്രചാരണം തന്നെയാണ് സി.പി.എമ്മും നടത്തുന്നതെന്നും ഹസന്‍ പറഞ്ഞു. മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം കൊണ്ടുതന്നെയാണ്. സി.പി.എം അണികളോട് കൊലക്കത്തി താഴെയിടാന്‍ പിണറായി വിജയന്‍ ആവശ്യപ്പെടണമെന്നും ഹസന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.