തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾ നിയമവിരുദ്ധ മാർഗങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുകയെന്ന നിലപാടിെൻറ ഭാഗമാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. അന്വേഷണ ഏജൻസികൾക്ക് വിരട്ടാൻ കഴിയുന്ന മുന്നണിയോ സർക്കാറോ അല്ല കേരളത്തിലുള്ളത്.
ദീർഘകാലം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലും എട്ട് മാസമായി ജയിലിലും കഴിയുന്ന പ്രധാന പ്രതി സ്വപ്ന സുരേഷിനെ പീഡിപ്പിച്ചും വാഗ്ദാനം നൽകിയുമാണ് മൊഴിയെടുപ്പിച്ചതെന്ന് ഇതിനകം പുറത്തുവന്ന മൊഴികളിൽനിന്ന് വ്യക്തമാണ്. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.
ബി.ജെ.പിയുടെ േകന്ദ്ര നേതൃത്വം തയാറാക്കിയ പദ്ധതി പ്രകാരമാണ് അന്വേഷണ ഏജൻസികൾ മുന്നോട്ടുപോകുന്നത്. ബി.ജെ.പിയുടെ ഇൗ നീക്കങ്ങൾക്ക് യു.ഡി.എഫ് പിന്തുണ നൽകുന്നു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ എൽ.ഡി.എഫ് നടപ്പാക്കിയപ്പോൾ ഇപ്പോൾ മറ്റു മുന്നണികളും പ്രകടനപത്രികയെ ഗൗരവമായി കാണുന്നു. മുമ്പ് കടലാസിെൻറ മൂല്യം മാത്രമുണ്ടായിരുന്ന പ്രകടനപത്രികക്ക് ഇപ്പോൾ ജീവിതത്തിെൻറ മൂല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.