‘സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതനുള്ളത്’; ആരോപണങ്ങൾ തള്ളി വിജേഷ് പിള്ള

കോഴിക്കോട്: കൂടിക്കാഴ്ച സംബന്ധിച്ച സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വിജേഷ് പിള്ള. താൻ ഒറ്റക്കാണ് സ്വപ്നയെ കണ്ടത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്ന് വിജേഷ് പിള്ള ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയുടെ മുഴുവൻ വിഡിയോയും സ്വപ്ന പുറത്തുവിടണം. സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിലാണ് അജ്ഞാതനുള്ളത്. ബംഗളൂരു പൊലീസിന്‍റെ നടപടികളുമായി സഹകരിക്കുമെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നും കു​​ടും​​ബ​​ത്തി​​നു​​മെ​​തി​​രെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്ക​​രു​​തെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ട്​ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യെ​​ന്ന പ​​രാ​​തി​​യി​​ൽ വി​​ജേ​​ഷ് പി​​ള്ള​​ക്കെ​​തി​​രെ ബം​​ഗ​​ളൂ​​രു കൃ​​ഷ്ണ​​രാ​​ജ​​പു​​ര കേ​​സെ​​ടു​​ത്തിരുന്നു. ബം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​ക്കി​​ടെ വ​​ധ​​ഭീ​​ഷ​​ണി അ​​ട​​ക്കം ഉ​​ണ്ടാ​​യെ​​ന്ന്​ കാ​​ണി​​ച്ച്​ സ്വ​​പ്ന സു​​രേ​​ഷ്​ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ കൃ​​ഷ്ണ​​രാ​​ജ്​ മു​​ഖേ​​ന ക​​ർ​​ണാ​​ട​​ക ഡി.​​ജി.​​പി​​ക്കും എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​​ന്‍റ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​നും (ഇ.​​ഡി) ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്​ ന​​ട​​പ​​ടി. ഇ.​​ഡി ക​​ഴി​​ഞ്ഞ ​​ദി​​വ​​സം വി​​ജേ​​ഷ്​ പി​​ള്ള​​യെ മൂ​​ന്നു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം ​ചെ​​യ്തി​​രു​​ന്നു.

ത​​ന്‍റെ മൊ​​ഴി പൊ​​ലീ​​സ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യി സ്വ​​പ്ന സു​​രേ​​ഷ്​ ഫേ​​സ്ബു​​ക്കി​​ലൂ​​ടെ അ​​റി​​യി​​ച്ചു. വി​​ജേ​​ഷ് പി​​ള്ള താ​​മ​​സി​​ച്ച ബം​​ഗ​​ളൂ​​രു വൈ​​റ്റ്​​​ഫീ​​ൽ​​ഡി​​ലെ ഹോ​​ട്ട​​ലി​​ൽ സ്വ​​പ്ന​​യെ എ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​ത്തു. പി​​ള്ള​​യോ​​ടൊ​​പ്പം മ​​റ്റൊ​​രാ​​ളും ഹോ​​ട്ട​​ലി​​ൽ താ​​മ​​സി​​ച്ചി​​രു​​ന്ന വി​​വ​​രം ഹോ​​ട്ട​​ൽ അ​​ധി​​കൃ​​ത​​ർ പൊ​​ലീ​​സി​​ന് കൈ​​മാ​​റി​​യ​​താ​​യും പി​​ന്ന​​ണി​​യി​​ലെ ആ ​​അ​​ജ്ഞാ​​ത​​ൻ ആ​​രാ​​ണെ​​ന്ന്​ ​തെ​​ളി​​യ​​ണ​​മെ​​ന്നും സ്വ​​പ്ന പ​​റ​​ഞ്ഞു.

സ്വ​​ര്‍ണ​​ക്ക​​ട​​ത്ത് കേ​​സി​​ൽ സി.​​പി.​​എ​​മ്മി​​നെ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​ക്കു​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലാ​​ണ് വ്യാ​​ഴാ​​ഴ്ച ഫേ​​​സ്ബു​​​ക്ക് ലൈ​​​വ്​ വി​​​ഡി​​​യോ​​​യി​​​ലൂ​​ടെ സ്വ​​പ്ന സു​​രേ​​ഷ് ന​​ട​​ത്തി​​യ​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നു​​​മെ​​​തി​​​രെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി 30 കോ​​​ടി രൂ​​​പ ന​​​ൽ​​​കാ​​​മെ​​​ന്നും വാ​​​ഗ്ദാ​​​നം​​ ചെ​​​യ്ത് ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​യാ​​യ വി​​ജേ​​ഷ്​ പി​​​ള്ള എ​​ന്ന​​യാ​​ൾ ഒ​​ത്തു​​തീ​​ർ​​പ്പ് ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ന്നാ​​ണ് സ്വ​​പ്ന പ​​റ​​ഞ്ഞ​​ത്. സി.​​പി.​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ന്‍റെ നി​​ർ​​ദേ​​ശ​​ പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു ഇ​​യാ​​ൾ എ​​ത്തി​​യ​​തെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Vijesh Pillai denied the allegations Swapna Suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.