തൃശൂര്‍: അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫിസ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. വില്‍വട്ടം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൃഷ്ണകുമാറാണ് വെള്ളിയാഴ്ച പിടിയിലായത്.
സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന്റെ ഭാഗമായി പരിശോധനക്കെത്തിയ കൃഷ്ണകുമാര്‍ 2000 രൂപ കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 1000 രൂപ നല്‍കാമെന്ന് പരാതിക്കാരന്‍ പറഞ്ഞെങ്കിലും കൃഷ്ണകുമാര്‍ വഴങ്ങിയില്ല. ഇതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സിന്റെ നിർദേശപ്രകാരം വില്ലേജ് ഓഫിസില്‍വെച്ച് പരാതിക്കാരന്‍ കൃഷ്ണകുമാറിന് 2000 രൂപ കൈമാറുകയും സംഭവസമയം ഓഫിസിലെത്തിയ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.
വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് കെ.സി. സേതുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ഇഗ്നേഷ്യസ്, ജയേഷ് ബാലന്‍, സെപ്‌റ്റോ ജോണ്‍, സബ് ഇന്‍സ്പെക്ടര്‍മാരായ രാജന്‍, ജയകുമാര്‍, ബൈജു, സുദര്‍ശനന്‍, കമല്‍ദാസ്, ഉദ്യോഗസ്ഥരായ രഞ്ജിത്, ജോഷി, നിപാഷ്, വിബീഷ്, സൈജു സോമന്‍, അരുണ്‍, ഗണേഷ്, സുധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.