1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പാലക്കാട് തരൂർ-ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബി.എം കുമാർ ആണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസ് പിടികൂടിയത്.

പാലക്കാട് കുരുത്തിതോട് സ്വദേശിയായ പരാതിക്കാരന്റെ വസ്തുവിന്റെ തണ്ടപ്പേര് അനുവദിച്ചു നൽകുന്നതിനായി ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഈ മാസം 11ന് വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കുമാറും സ്ഥലപരിശോധന നടത്തി.

അന്നേദിവസം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 500 രൂപ കൈക്കൂലി വാങ്ങുകയും, സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ 1,000 രൂപ കൈക്കൂലി കൂടി വേണമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഇന്നലെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വില്ലേജ് ഓഫീസിലെത്തിയപ്പോൾ സർട്ടിഫിക്കറ്റ് ആയിട്ടില്ലെന്നും, നാളെ 1,000 രൂപയുമായി വരാനും ആവശ്യപ്പെട്ടു.

തുടർന്ന് പരാതിക്കാരൻ ഈവിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷംസുദ്ദീനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് നാലിന് വില്ലേജ് ഓഫീസിൽ വെച്ച് 1,000 രൂപ കൈക്കൂലി വാങ്ങവെ പാലക്കാട് വിജിലൻസ് കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Village Field Assistant Vigilance Caught While Taking Rs 1,000 Bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.