തൃശൂർ: ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും അറസ്റ്റിൽ. തെക്കുംകര വില്ലേജ് ഓഫിസർ സാദിഖ്, താൽക്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവരെയാണ് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി കെ.സി. സേതുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോണത്തുകുന്ന് സ്വദേശിയുടെ പരാതിയിലാണ് വിജിലൻസിന്റെ നടപടി. പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി തരം മാറ്റുന്നതിന് റിപ്പോർട്ട് നൽകുന്നതിനായി 3500 രൂപ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.