തിരുവനന്തപുരം: ജീവനക്കാരുടെ നിര്‍ബന്ധിത വില്ലേജ് ഓഫിസ് സേവനത്തിനുള്ള നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നു. സീനിയോറിറ്റി പരിഗണിച്ച് മാര്‍ച്ച് 10നകം അര്‍ഹരായ ജീവനക്കാരെ വില്ലേജ് ഓഫിസുകളിലേക്ക് മാറ്റി നിയമിക്കാന്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ നിർദേശം നൽകി. സീനിയോറിറ്റി പട്ടികയില്‍ 15,000 വരെയുള്ള സീനിയര്‍ ക്ലര്‍ക്കുമാരില്‍ വില്ലേജ് അസിസ്റ്റന്റ്, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ തസ്തികയില്‍ മൂന്നുവര്‍ഷത്തെ പരിചയമില്ലാത്തവരെ അതത് സ്റ്റേഷനുകളിലെ വില്ലേജ് ഓഫിസുകളില്‍ നിയമിക്കണം.
സീനിയോറിറ്റി പട്ടിയില്‍ 13,300 വരെയുള്ള വില്ലേജ് ഓഫിസര്‍, എച്ച്.സി, ആര്‍.ഐ തസ്തികയില്‍ രണ്ടുവര്‍ഷ വില്ലേജ് സേവനം ഇല്ലാത്തവരെയും മാര്‍ച്ച് 10ന് മുമ്പ് നിയമിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് സ്ഥാനക്കയറ്റമോ മൂന്നുവര്‍ഷ സേവനമോ പൂര്‍ത്തിയാകുന്ന മുറക്ക് സീനിയോറിറ്റി പട്ടികയില്‍നിന്നുള്ള അടുത്ത ജീവനക്കാരെ വില്ലേജ് ഓഫിസുകളിലേക്ക് മാറ്റും. ഇതിനായി ജില്ലതലത്തില്‍ സീനിയോറിറ്റി പട്ടിക തയാറാക്കി സൂക്ഷിക്കും. ജീവനക്കാരെ സ്റ്റേഷന്‍ മാറ്റി നിയമിക്കേണ്ടിവരികയാണെങ്കില്‍ ലാന്‍ഡ് റവന്യൂ കമീഷണറുടെ മുന്‍കൂര്‍ അനുമതി തേടണമെന്നും നിർദേശിച്ചിട്ടുണ്ട്.
സ്ഥാനക്കയറ്റം താൽക്കാലികമായി വേണ്ടെന്നുവെച്ചിട്ടുള്ളവരെയും ജോലി ക്രമീകരണ വ്യവസ്ഥയിലുവരെയും നിര്‍ബന്ധിത വില്ലേജ് സേവനത്തില്‍ നിന്നൊഴിവാക്കില്ല. സീനിയോറിറ്റി ക്രമത്തിൽതന്നെ അവരെയും വില്ലേജ് ഓഫിസുകളില്‍ നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.