സചിന്‍ ബ്രാന്‍ഡ് അംബാസഡര്‍; ‘വിമുക്തി’ പദ്ധതിയുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: മദ്യ-മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ ‘വിമുക്തി’ പദ്ധതിയുമായി എക്സൈസ് വകുപ്പ്. സംസ്ഥാനതല ഉദ്ഘാടനം 20ന് സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സ്കൂള്‍ കോളജ് ലഹരി വിരുദ്ധ ക്ളബുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, വിദ്യാര്‍ഥി-മഹിള യുവജനസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കറാണ് ലഹരിവര്‍ജന മിഷന്‍െറ ബ്രാന്‍ഡ് അംബാസഡര്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തന മേല്‍നോട്ടം സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ അനുപമക്കാണ്. അതേസമയം, മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നടത്തിയ ‘സുബോധം’ പദ്ധതിയെക്കുറിച്ച് അറിയില്ളെന്നും ഇതിന് ചെലവഴിച്ച കോടികള്‍ സംബന്ധിച്ച് അന്വേഷിച്ചശേഷം പറയാമെന്നും എക്സൈസ് മേധാവി ഋഷിരാജ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അബ്കാരി കേസുകളുടെ എണ്ണത്തില്‍ 68 ശതമാനവും എന്‍.ഡി.പി.എസ് കേസുകളുടെ എണ്ണത്തില്‍ 105 ശതമാനവും കോട്പ കേസുകളുടെ എണ്ണത്തില്‍ 666 ശതമാനവും വര്‍ധനയുണ്ടായി. ഇതില്‍ നല്ളൊരു ശതമാനം പിടിയിലായത് സ്കൂള്‍ കോളജ് പരിസരങ്ങളില്‍നിന്നാണ്. 2000 കഞ്ചാവ് പ്ളാന്‍റാണ് പൂട്ടിയത്. ഇവയില്‍ ഭൂരിഭാഗവും തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യത്തെ ഏറ്റവും വലിയ ഡി അഡിക്ഷന്‍ സെന്‍റര്‍ കേരളത്തില്‍ തുടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

സ്ഥലം കണ്ടത്തെുന്ന നടപടി സര്‍ക്കാര്‍ തലത്തില്‍ പുരോഗമിച്ചുവരുകയാണ്. കേരളത്തില്‍ കഞ്ചാവ് കൃഷി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തത്തെുന്ന കഞ്ചാവ് പാന്‍മസാലകളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍നിന്നാണ്. വോള്‍വോ ബസുകളില്‍ സാധാരണ ലഗേജുകളിലായാണ് ഇത്തരം വസ്തുക്കള്‍ കടത്തുന്നത്. ഇത് തടയാന്‍ ചെക്പോസ്റ്റുകളില്‍ സ്കാനറുകള്‍ സ്ഥാപിക്കും. ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും. എക്സൈസിന്‍െറ 16 സേവനങ്ങളില്‍ ഓണ്‍ലൈനാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്നവ ഡിസംബര്‍ അവസാനത്തോടെ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - vimukthi project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT