വിനായകൻ

വിനായകന്‍റെ മരണം: ആത്മഹത്യപ്രേരണ കുറ്റം ചുമത്താൻ തെളിവില്ലെന്ന്

തൃശൂർ: 2017 ജൂലൈ 18ന് എങ്ങണ്ടിയൂരിൽ ദലിത് യുവാവ് വിനായകൻ മരിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്താൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കോടതിയിൽ റിപ്പോർട്ട് നൽകി. ഹൈകോടതി നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.

ഒന്നാംപ്രതി സാജൻ, രണ്ടാം പ്രതി ശ്രീജിത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യപ്രേരണ ചുമത്താനാകില്ലെന്നാണ് റിപ്പോർട്ട്. ജൂലൈ 17ന് പിടിച്ചുപറിക്കുറ്റമാരോപിച്ച് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ അടുത്ത ദിവസമാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്.

Tags:    
News Summary - Vinayakan's death: No evidence to charge suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.