കോഴിക്കോട് കായക്കൊടിയിൽ ഐ.എൻ.എൽ പ്രാദേശിക നേതാവിന്റെ വീടിന് നേരെ ആക്രമണം. ഐ.എൻ.എൽ കുറ്റ്യാടി മേഖല ചെയർമാൻ എടക്കണ്ടി പോക്കറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ മുൻവശത്തെ വാതിലും പുറത്ത് നിർത്തിയിട്ടിരുന്ന രണ്ട് സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെ പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തിറങ്ങയപ്പോഴാണ് എടക്കണ്ടി പോക്കർ വീട് ആക്രമിക്കപ്പെട്ടത് കണ്ടത്. വീടിന്റെ മുൻവശത്തെ വാതിൽ കത്തിയത് ഉടൻ അണക്കാൻ കഴിഞ്ഞതുകൊണ്ടാണ് വീടിനുള്ളിലേക്ക് തീ പടരാതിരുന്നത്.
പോക്കറുടെയും മകന്റെയും സ്‌കൂട്ടറുകൾ പൂർണമായി കത്തി നശിച്ചു. അയൽവാസിയുമായി വഴിത്തർക്കം നിലിനിന്നിരുന്നതായി പോക്കർ പറയുന്നു. തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.