ചിറ്റാരിക്കാൽ: ആറ് വയസ്സുകാരിയുടെ കണ്ണിൽ മുളക് തേച്ച് മർദിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസെടുത്തു. മർദനം സഹിക്കാനാവാതെ കുട്ടി അംഗൻവാടിയിൽ അഭയം തേടി. വീട്ടിൽ പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് കുട്ടിയെ പാരാ ലീഗൽ വളൻറിയറുടെ സഹായത്തോടെ മറ്റൊരിടത്ത് പാർപ്പിച്ചു.
സംഭവമറിഞ്ഞ ജില്ല ശിശുസംരക്ഷണ യൂനിറ്റ്, ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ കൗൺസലിങ് നൽകിയശേഷം കുട്ടിയെ വാർഡ് അംഗം, അംഗൻവാടി വർക്കർ, പാരാ ലീഗൽ വളൻറിയർ, എസ്.ടി. പ്രൊമോട്ടർ എന്നിവരുടെ സഹായത്തോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ശിശുസംരക്ഷണ സ്ഥാപനത്തിലാക്കി.
മതിയായ ശ്രദ്ധയും പരിചരണവും നൽകാത്തതിനെ തുടർന്ന് കുട്ടിയുടെ പന്ത്രണ്ട് വയസുകാരിയായ സഹോദരിയെയും മുമ്പ് സ്ഥാപനത്തിെൻറ സംരക്ഷണത്തിലാക്കിയിരുന്നു. രക്ഷിതാക്കൾ വീട്ടിൽ വാറ്റാറുണ്ടെന്നും നിരവധി പേർ ഇവിടെ മദ്യപിക്കാനായി എത്താറുണ്ടെന്നും കുട്ടിയിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.