നാട്ടിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലണം -ജോസ് കെ. മാണി

കോട്ടയം: ജനവാസമേഖലകളിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കണ്ടാലുടൻ വെടിവെച്ചുകൊല്ലത്തക്കവിധത്തിൽ നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. മനുഷ്യരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ മജിസ്റ്റീരിയൽ ഉത്തരവിറക്കാൻ കലക്ടർമാർക്ക് അധികാരം നൽകണം.

അക്രമകാരികളായ വന്യമൃഗങ്ങളെ പിടികൂടി കൂട്ടിലടച്ചോ പ്രത്യേക സങ്കേതങ്ങളിലോ സംരക്ഷിക്കുകയാണ് വേണ്ടത്. മനുഷ്യരേക്കാൾ പരിഗണന വന്യമൃഗങ്ങൾക്ക് നൽകുന്ന കാടൻ സമ്പ്രദായത്തിന് അറുതി വരുത്തിയേ മതിയാകൂ. മാനന്തവാടിയിൽ കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുന്നതിനൊപ്പം 50 ലക്ഷം രൂപ നഷ്ടപരിഹാരമായി കുടുംബത്തിന് കൊടുക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

Tags:    
News Summary - Violent wild animals that enter the country should be shot - Jose K. Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.