കിഴക്കമ്പലം: കേരളത്തില്‍നിന്ന് യാത്ര തിരിച്ചത് വലിയവേദനയോടെയായിരുെന്നങ്കിലും തിരിച്ചുവന്നപ്പോള്‍ സന്തോഷം തോന്നിയെന്ന് കിെറ്റക്സ് എം.ഡി സാബു എം. ജേക്കബ്. കേരളത്തിലെ പുതിയ നിക്ഷേപത്തില്‍നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചശേഷം സംസ്ഥാന മുഖ്യമന്ത്രിമാരും മന്ത്രിമാരുമടക്കം നിരവധി പ്രമുഖർ വിളിച്ചു.
ഇതിെൻറ തുടര്‍ച്ചയായാണ് ഹൈദരാബാദിലേക്ക് പോയതും 1000 കോടിയുടെ നിക്ഷേപം നടത്താന്‍ തീരുമാനിച്ചതും. തെലങ്കാന വ്യവസായമന്ത്രിയുേടത് പ്രഫഷനല്‍ സാങ്കേതിക വിദഗ്ധെൻറ തന്മയത്വത്തോടെയുള്ള ചര്‍ച്ചയും വളരെ പ്രായോഗികമായ സമീപനവുമായിരുന്നു. ഏതുകാര്യം സംസാരിക്കുമ്പോഴും ഉടൻ പരിഹാരം. അത് പൂര്‍ണമായും നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍. മീറ്റ് ആൻഡ് ബീറ്റ് എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. പരിശോധനകളുടെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാകുകയിെല്ലന്ന് വ്യവസായ മന്ത്രി കെ.ടി. രാമറാവു തന്നെ ഉറപ്പുനല്‍കി.
പ്രാദേശിക രാഷ്ട്രീയക്കാരുടെ ശല്യവും ഉണ്ടാവില്ല. മലിനീകരണ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാറിെൻറ ഉത്തരവാദിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പുകെളയും ചേര്‍ത്ത് ഒറ്റ (ഐ പാസ്) പാസാണ് 10 വര്‍ഷത്തേക്ക് അനുവദിക്കുക. ഇതില്‍ കൂടുതല്‍ എന്താണ് ഒരു വ്യവസായിക്ക് വേണ്ടത് എന്നും സാബു എം. ജേക്കബ് ചോദിച്ചു.
മറ്റ് സംസ്ഥാനങ്ങള്‍ നിക്ഷേപ സബ്സിഡിയടക്കം അമ്പരപ്പിക്കുന്ന നിരവധി സ്കീമുകളാണ് മുന്നോട്ട് വെക്കുന്നത്. അത്തരം സംസ്ഥാനങ്ങളോട് മത്സരിച്ച് നിക്ഷേപ അനുകൂല അന്തരീക്ഷം ഉണ്ടാക്കിയാലേ കേരളത്തിന് വളരാന്‍ കഴിയൂ. പൊട്ടക്കിണറ്റിലെ തവളയെേപ്പാലെയാണ് വ്യവസായ വകുപ്പെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.