കണ്ണൂർ/തൃശൂർ: കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും കഞ്ചാവും പിടികൂടി. നാല് ഫോണ ുകളും ബാറ്ററികളുമാണ് വിയ്യൂർ ജയിലിൽ നിന്ന് കണ്ടെടുത്തത്. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിന്‍റെയും തൃശൂർ സിറ്റി പ ൊലിസ് കമീഷണർ യതീഷ് ചന്ദ്രയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയ ിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ബാറ്ററികൾ, കഞ്ചാവ്, പുകയില, ഇരുമ്പുവടി, പണം, റേഡിയോ, ചിരവ എന്നിവയാണ് പിടിച്ചെടുത്തത്. റേഞ്ച് ഐ.ജി അശോക് യാദവ്, എസ്.പി പ്രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 150 പൊലീസുകാർ പരിശോധനയിൽ പങ്കെടുത്തു.
രണ്ട് ഫോണുകൾ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷാഫിയുടെ പക്കൽ നിന്നാണ് കണ്ടെടുത്തത്. ഇതിനുമുമ്പും ഷാഫിയുടെ കൈയിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. 2014ലും 2017ലും കോഴിക്കോട്, വിയ്യൂർ ജയിലുകളിൽ നടത്തിയ പരിശോധനയിൽ ഷാഫിയിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തിരുന്നു.
ടി.പി കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദ് ഷാഫി ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. മുമ്പും ജയിൽ ശിക്ഷ അനുഭവിക്കുന്ന ടി.പി കേസ് പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.