വിഴിഞ്ഞം: അതിരൂപത പ്രതിനിധികള്‍ എത്തിയില്ല, മന്ത്രിതല ചർച്ച നടന്നില്ല

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നിശ്ചയിച്ചിരുന്ന മന്ത്രിതല ചര്‍ച്ച നടന്നില്ല. സെക്രട്ടേറിയറ്റില്‍ ചര്‍ച്ചക്ക്​ തയാറായി മന്ത്രിമാർ കാത്തിരുന്നെങ്കിലും അതിരൂപത പ്രതിനിധികള്‍ എത്തിയില്ല. ചര്‍ച്ചക്ക്​ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും അതിരൂപത നേതൃത്വം വ്യക്തമാക്കി.

മന്ത്രിമാരായ വി. അബ്ദുറഹ്​മാന്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരാണ് ഞായറാഴ്ച ചര്‍ച്ചക്കായി എത്തിയത്. സമരക്കാരുമായി ഏതു സമയത്തും ചര്‍ച്ചക്ക്​ തയാറാണെന്ന്​ മന്ത്രിമാര്‍ അറിയിച്ചു.

സമരം രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ക്കാറിനും സഭാ നേതൃത്വത്തിനും വിഷയത്തില്‍ സമവായത്തിലെത്താനായിട്ടില്ല. തുറമുഖ നിർമാണം നിര്‍ത്തിവെച്ച് തീരശോഷണത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നതില്‍ തട്ടിയാണ് ചര്‍ച്ചകള്‍ മുടങ്ങുന്നത്. നിർമാണം നിർത്തിവെച്ച് ആഘാത പഠനം നടത്തുകയെന്ന ആവശ്യമാണ് ഇതിൽ ഒന്നാമത്തേത്. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്നും നിർമാണം നടക്കുന്നതിനൊപ്പം പഠനവും നടത്താമെന്നുമാണ് സർക്കാർ നിലപാട്. ഇതിനോട് മത്സ്യത്തൊഴിലാളികൾ യോജിക്കുന്നില്ല.

പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ അടുത്തദിവസം കോടതിയെ സമീപിച്ചേക്കും. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ കോടതിയെ സമീപിക്കുമെന്ന് അതിരൂപത ഞായറാഴ്ച പുറത്തിറക്കിയ ഇടയലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. 30ാം തീയതിവരെ നിശ്ചയിച്ചിരുന്ന സമരം സെപ്റ്റംബര്‍ നാലുവരെ തുടരാനാണ് നിലവില്‍ അതിരൂപതയുടെ തീരുമാനം. ഇതിനായുളള രൂപരേഖയും തയാറാക്കിയിട്ടുണ്ട്.

Tags:    
News Summary - Vizhinjam: Archdiocese representatives did not arrive, ministerial discussion did not take place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.