കൊച്ചി: വിഴിഞ്ഞം സമരത്തിൽ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈകോടതിയിൽ. വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന് സംരക്ഷണം തേടി നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് പരിഗണിക്കവെയാണ് അദാനി ഗ്രൂപ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷക്ക് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അദാനി ഗ്രൂപ്പ് വാദിച്ചു.
പൊലീസിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. യുക്തിരഹിതമായാണ് സമരക്കാർ പെരുമാറുന്നത്. മാസങ്ങളായി നിർമാണം തടസ്സപ്പെട്ടതിനെ തുടർന്ന് കോടികളാണ് നഷ്ടമെന്നും കോടിതിയെ അറിയിച്ചു. വലിയ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുകയാണെന്നും സർക്കാറിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.
തുടർന്ന് , വിശദമായ സത്യവാങ്മൂലം വെള്ളിയാഴ്ച സമർപ്പിക്കാമെന്ന് സർക്കാർ അറിയിച്ചതോടെ ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഇന്നലെയുണ്ടായ പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ 3,000ത്തോളം പേര്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും 40 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.