കണ്ണൂര്‍: വിഴിഞ്ഞം കരാറിന്‍റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.എ.ജി റിപ്പോര്‍ട്ടിന്‍റെ പേരില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
കരാറിന്‍റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. സമര്‍ഥരായ ഉദ്യോഗസ്ഥരുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന താത്പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടത്. ആദ്യത്തെ കരാറില്‍ 30 കൊല്ലമായിരുന്നു കാലാവധി. ഇപ്പോഴത്തേതില്‍ 40 കൊല്ലമാക്കി കൊടുത്തു എന്നാണ് ആക്ഷേപം. എന്നാല്‍ ആദ്യ കരാറില്‍ നിര്‍മ്മാണം പൂര്‍ത്തിയായി 30 കൊല്ലം കഴിഞ്ഞ് ലാഭവിഹിതം കിട്ടുമെന്നായിരുന്നു. അദാനിയുമായുണ്ടാക്കിയ കരാറില്‍ കരാര്‍ ഒപ്പിടുന്ന അന്ന് മുതല്‍ 40 കൊല്ലം വരെ എന്നാണ്. നാല് വര്‍ഷമാണ് നിര്‍മ്മാണകാലാവധി. ആസൂത്രണ കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് തന്നെയാണ് 40 കൊല്ലം എന്ന വ്യവസ്ഥ അംഗീകരിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.