മകനെതിരെയുള്ള പ്രതിഷേധം ആസൂത്രിതമെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്

കൊച്ചി: കളമശേരിയിലെ ലീഗ് സ്ഥാനാര്‍ഥിയും തന്‍റെ മകനുമായ അഡ്വ.അബ്ദുല്‍ ഗഫൂറിനെതിരെ നടക്കുന്നത്​ ആസൂത്രിത പ്രതിഷേധമെന്ന്​ വി.കെ. ഇബ്രാഹിംകുഞ്ഞ്. പ്രതിഷേധത്തിന് പിന്നില്‍ ആരെന്നറിയാം. ഇപ്പോൾ നടക്കുന്ന പ്രതിഷേധം ലീഗിന്‍റെയോ യൂത്ത് ലീഗിന്‍റെയോ പൊതുവികാരമല്ല. അഡ്വ.അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയത് തന്‍റെ മകനെന്ന ലേബലിലല്ലെന്നും ഇബ്രാഹിംകുഞ്ഞ് ഒരു ചാനലിനോട്​ പറഞ്ഞു.

രണ്ട്​ ടേമിൽ യൂത്ത്​ ലീഗിന്‍റെ ജില്ലാ പ്രസിഡന്‍റായിരുന്നു അബ്ദുല്‍ ഗഫൂറിനെ. അതിനു ശേഷം​ മുസ്​ലിം ലീഗ്​ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയായി​.

ഇപ്പോൾ വരുന്ന പ്രതിഷേധങ്ങൾക്ക്​ പിന്നിലുള്ളവർ ആരാണെന്ന്​ ഞാനിപ്പോൾ പറയുന്നത്​ ശരിയല്ല. അവരുടെ ലക്ഷ്യം അവർക്ക്​ മാത്രമണറിയുക. പാർട്ടിയെ മോശമാക്കാനോ,ശിഥിലപ്പെടുത്താനോ ആരു ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - VK Ebrahimkunju on kalamassery league protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.