പാലക്കാട്: വികസനം ജനവിരുദ്ധമായാല്‍ ജനകീയ പ്രതിരോധമുയർത്തി പിന്തിരിപ്പിക്കുമെന്ന് വി.കെ. ശ്രീകണ്ഠന്‍ എംപി. നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂവുടമകൾ പുനരധിവാസ പാക്കേജിനായി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രീൻഫീൽഡ് ദേശീയപാതക്കായി ഭൂമി വിട്ടുനൽകുന്നവരെ സംരക്ഷിക്കുന്ന തരത്തില്‍ പുനരധിവാസ പാക്കേജ് രേഖാമൂലം പ്രഖ്യാപിക്കണം. ഉദ്യോഗസ്ഥര്‍ ദ്രോഹസമീപനം സ്വീകരിച്ചാല്‍ ജനശക്തി തിരിച്ചറിയുമെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. ഇരകള്‍ക്ക് ന്യായമായ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും വി.കെ. ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവർ പ്രതിഷേധത്തില്‍ പങ്കെടുത്തു. സമരസമിതി ചെയര്‍മാന്‍ കെ.ഇ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി. ബാലന്‍ (കോണ്‍ഗ്രസ്), മണികണ്ഠന്‍ (സി.പി.ഐ), രഞ്ജിത്ത് (സി.പി.എം), എ.പി. മാനു, അബ്ദുൽ മജീദ്, ദിനേശ് പെനമറ്റ, ഉമ്മര്‍കുട്ടി കാപ്പന്‍, കോമുകുട്ടി മുണ്ടശ്ശേരി, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.