തിരുവനന്തപുുരം: രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിലുടെ കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസിന് മുന്നിൽ കീഴടങ്ങിയെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. തീരുമാനത്തിന് കോൺഗ്രസ് കനത്ത വില നൽകേണ്ടി വരും. കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്ത നടപടിയാണ് ഉണ്ടായതെന്നും തീരുമാനം കൊണ്ട് നേതൃത്വത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്നും സുധീരൻ പ്രതികരിച്ചു.
അതേ സമയം, തീരുമാനത്തിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്ന് കോൺഗ്രസ് രാജ്യസഭ എം.പി പി.ജെ കുര്യൻ പ്രതികരിച്ചു. എകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്നും പാർട്ടിയിൽ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും പി.ജെ കുര്യൻ പറഞ്ഞു. കോൺഗ്രസിെൻറ യുവ എം.എൽ.എമാരും തീരുമാനത്തിനെതിരെ രംഗത്തെത്തി. ഷാഫി പറമ്പിൽ, വി.ടി ബൽറാം, ഹൈബി ഇൗഡൻ എന്നിവരാണ് വിമർശനം ഉന്നയിച്ചത്.
രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനം അവിശ്വസനീയമാണെന്നായിരുന്നു ഷാഫി പറമ്പിൽ എം.എൽ.എയുടെ പ്രതികരണം. കോൺഗ്രസിെൻറ സാധാരണ പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് പാർട്ടി തീരുമാനമെന്ന് വി.ടി ബൽറാം എം.എൽ.എ പറഞ്ഞു. ആത്മഹത്യപരമാണ് തീരുമാനമെന്ന് ഹൈബി ഇൗഡൻ എം.എൽ.എയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.