തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തന്‍റെ ചിത്രംവെച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച സംഭവത്തിൽ പോരാളി ഷാജി (ഒഫീഷ്യൽ), എടതിരിഞ്ഞി വായനശാലാ ചർച്ചാവേദി ഫേസ്ബുക്ക് ഗ്രൂപ്പുകൾക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പരാതി നല്‍കി. ഡി.ജി.പിക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും അദ്ദേഹം പരാതി സമര്‍പ്പിച്ചത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾ ചിത്രം വച്ച് പ്രസിദ്ധീകരിച്ചു എന്നാണ് സുധീരന്‍റെ പരാതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ് ഈ വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാസ്തവവിരുദ്ധമായ ഈ പോസ്റ്റുകള്‍ നീക്കംചെയ്യണമെന്നും അത് ചെയ്തവർക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
തന്നെ കുറിച്ച് പറഞ്ഞുപരത്തിയ കാര്യങ്ങൾ വാര്‍ത്തയായി നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേയും അദ്ദേഹം നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പരാതി അന്വേഷിക്കാന്‍ ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.