തിരുവനന്തപുരം: ദേശീയ പുരസ്കാര ജേതാക്കളായ കലാപ്രതിഭകളോട് കേന്ദ്ര സർക്കാർ മാപ്പുപറയണമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. പുരസ്കാര ചടങ്ങ് വൻ വിവാദമാക്കി രാജ്യത്തിന് അപമാനം വരുത്തിവെച്ച കേന്ദ്രസർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്.
65 വർഷമായി നിലനിന്ന പാരമ്പര്യത്തിൽ നിന്ന് വ്യതിചലിക്കുന്നതിന് തൃപ്തികരവും വിശ്വാസ യോഗ്യവുമായ വിശദീകരണം നൽകാൻ സർക്കാറിനായിട്ടില്ല. പ്രോട്ടോകാൾ എന്നത് കാലങ്ങളായി അംഗീകരിക്കപ്പെട്ട് വരുന്ന നടപടിക്രമങ്ങളുടെ ലിഖിത രൂപമാണ്. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ധാരണാ പിശക് വന്നാൽ നേരിൽ കണ്ട് പതിവുരീതി രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ടത് കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തമാണ്.
ഈ വിഷയത്തിൽ ഗുരുതര വീഴ്ചയാണ് വാർത്താ വിനിമയ മന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്ത് നിന്നുണ്ടായത്. തെറ്റുകൾ ഏറ്റുപറഞ്ഞ് ഇനി ആവർത്തിക്കില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പു നൽകാനും കേന്ദ്രസർക്കാർ തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.