തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സർക്കാർ സമ ർപ്പിച്ച സത്യവാങ്മൂലത്തിന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരെൻറ പ്രശംസ. പ്രാ യവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ക്ഷേത്രാരാധനക്ക് അനുമതി നൽകാമോയെന്ന വിഷയത്തിൽ നിർദേശം സമർപ്പിക്കാൻ ഹിന്ദുധർമ ശാസ്ത്രത്തിൽ ആധികാരിക ജ്ഞാനമുള്ള പ്രമുഖപണ്ഡിതരും അറിയപ്പെടുന്നവരും അഴിമതിരഹിതരും സാമൂഹികപരിഷ്കർത്താക്കളും ഉൾപ്പെടുന്ന കമീഷനെ നിയമിക്കണമെന്ന് പറഞ്ഞത് നെല്ലാരു നിർദേശമായിരുെന്നന്ന് സുധീരൻ പറഞ്ഞു.
സർക്കാറിെൻറ ഇൗ നിർദേശം അംഗീകരിച്ചിരുെന്നങ്കിൽ സുപ്രീംകോടതിക്ക് വിഷയത്തിൽ കുറച്ചുകൂടി വ്യക്തത വരുമായിരുെന്നന്നും പ്രസ്ക്ലബിെൻറ ‘മീറ്റ് ദ പ്രസിൽ’ അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാവില്ലെന്നും 25 വർഷം പാർലമെൻററിരംഗത്ത് പ്രവർത്തിച്ചതുതന്നെ അധികമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.