കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് നേതാക്കൾ കോഴിക്കോ ട് ചേർന്ന രഹസ്യ യോഗത്തിനെതിരെ ആഞ്ഞടിച്ച് വി. എം സുധീരൻ. നിർണായക സമയത്തെ ഗ്രൂപ്പ് വിലപേശലുകൾ നേതാക്കൾ അടിയന്തരമായി നിർത്തണമെന്ന് സുധീരൻ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പ് രഹസ്യ യോഗം നടത്താൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനങ്ങൾ ഗ്രൂപ്പ് നേതാക്കൾ നടത്തരുത്.
ഇത്തരം സംഭവങ്ങൾ പാർട്ടി പ്രവർത്തകരുടെ ആവേശം ചോർത്തുമെന്നും ഇത് ആവർത്തിക്കരുതെന്നും വി.എം സുധീരൻ പ്രതികരിച്ചു.
വയനാട് സീറ്റ് എ ഗ്രൂപ്പിന് നല്‍കിയ സാഹചര്യത്തിലാണ് കോഴിക്കോട് ഐ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.