തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനെയും വർഗീയവാദികൾ എന്ന് നേരത്ത േ അതിരൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ അവരെ കൂടെക്കൂട്ടുന്നത് ബി.ജെ.പ ിയുമായുള്ള സി.പി.എമ്മിെൻറ രഹസ്യബന്ധത്തിെൻറ പാലമായിട്ടാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ‘വനിതാമതിൽ സർക്കാർ പരിപാടി; പങ്കെടുക്കുന്നതിൽ തെറ്റില്ലെ’ന്ന് മകനും ‘അയ്യപ്പജ്യോതി ഹിന്ദുക്കളെ ഉണർത്താൻ എന്നതിന് തെളിവെ’ന്ന് അച്ഛനും പറയുന്നത്.
ഇരുതോണിയിലും കാലുവെച്ച് വെള്ളാപ്പള്ളിയും മകനും നടത്തുന്ന ഈ അവസരവാദരാഷ്ട്രീയ കച്ചവട കള്ളക്കളിയെ തികഞ്ഞ പുച്ഛത്തോടെയാണ് ജനം കാണുന്നത്. താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കാം എന്ന മിഥ്യാധാരണയിൽ ഇക്കൂട്ടരെ പേറുന്ന സി.പി.എമ്മിന്‍റെ നിലപാട് വ്യക്തമാക്കുന്നത് അവരുടെ രാഷ്ട്രീയ ജീർണതയും അവസരവാദ സമീപനവുമാണെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.