തിരുവനന്തപുരം: കർഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റബർ നയം ഉണ്ടാകില്ലെന്ന കേന്ദ്ര വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന കേരളത്തിനേറ്റ കനത്ത തിരിച്ചടിയാെണന്ന് വി.എം. സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തിെൻറ സമ്പദ്ഘടനയെ ബാധിക്കുന്ന റബർ പോലെയുള്ള സുപ്രധാന വിഷയത്തിൽ കേന്ദ്രസർക്കാറിെൻറ നിഷേധാത്മക സമീപനം പ്രതിഷേധാർഹമാണ്.
പാർലമെൻററി കമ്മിറ്റിയുടെയും എക്സ്പേർട്ട് കമ്മിറ്റിയുടെയും ശിപാർശകളെ തള്ളിക്കളഞ്ഞ സമീപനം കർഷകരോടുള്ള വഞ്ചനയാണ്. റബർ കർഷകരെ സംരക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. മലേഷ്യയുമായി ഉണ്ടാക്കിയ കരാർ പ്രകാരം സർജിക്കൽ ഗ്ലൗസ് ഉൾപ്പടെയുള്ള റബർ ഉൽപന്നങ്ങൾ ഇറക്കുമതിച്ചുങ്കമില്ലാതെ രാജ്യത്തേക്ക് കൊണ്ടുവന്ന് ലാറ്റക്സിെൻറ വിലയിടിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നത് വൻകിട കോർപറേറ്റുകളുടെ താൽപര്യം സംരക്ഷിക്കാനാണെന്നും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.