സർക്കാരിന് നിസംഗത; പൊലീസ് സമ്മർദങ്ങൾക്ക് വഴങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: സ്ത്രീധന സമ്മർദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഷഹനയുടെ വീട് കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. സംഭവത്തിൽ ഗൗരവമുള്ള അന്വേഷണം നടക്കണമെന്ന് മന്ത്രി പറഞ്ഞു. പൊലീസ് ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. ആത്മഹത്യക്കുറിപ്പിലെ കാര്യങ്ങള്‍ പൊലീസ് മറച്ചുവച്ചത് സംശയാസ്പദമാണ്.

സ്ത്രീധന പീഡനം തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപതമാണെങ്കിൽ അത് ചർച്ച ചെയ്യണം. "കൂടിയ സ്ത്രീധനം, കുറഞ്ഞ സ്ത്രീധനം" എന്നൊന്നില്ല. ഒരു തരത്തിലുള്ള സ്ത്രീധനവും ആരും ചോദിക്കാനും കൊടുക്കാനും പാടില്ല എന്നതാണ് ചട്ടം. ഇത്തരം സമീപനം സ്വീകരിക്കുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണം എന്നും വി. മുരളീധരൻ പറഞ്ഞു.

Tags:    
News Summary - V.Muralidharan should check whether the police are yielding to pressure.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.