Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2023 1:33 PM GMT Updated On
date_range 10 Dec 2023 1:33 PM GMTസർക്കാരിന് നിസംഗത; പൊലീസ് സമ്മർദങ്ങൾക്ക് വഴങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് വി. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: സ്ത്രീധന സമ്മർദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഷഹനയുടെ വീട് കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. സംഭവത്തിൽ ഗൗരവമുള്ള അന്വേഷണം നടക്കണമെന്ന് മന്ത്രി പറഞ്ഞു. പൊലീസ് ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണം. ആത്മഹത്യക്കുറിപ്പിലെ കാര്യങ്ങള്‍ പൊലീസ് മറച്ചുവച്ചത് സംശയാസ്പദമാണ്.
സ്ത്രീധന പീഡനം തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപതമാണെങ്കിൽ അത് ചർച്ച ചെയ്യണം. "കൂടിയ സ്ത്രീധനം, കുറഞ്ഞ സ്ത്രീധനം" എന്നൊന്നില്ല. ഒരു തരത്തിലുള്ള സ്ത്രീധനവും ആരും ചോദിക്കാനും കൊടുക്കാനും പാടില്ല എന്നതാണ് ചട്ടം. ഇത്തരം സമീപനം സ്വീകരിക്കുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണം എന്നും വി. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story