തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പദ്ധതികൾ മുഴുവനും തങ്ങളുടെതാണെന്ന് വ്യാജ പ്രചാരണം നടത്തി, ദേശീയ പാതയോരങ്ങളിൽ പോലും അമ്മായി അച്ചനും മരുമകനും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ വസ്തുതകൾ പറയേണ്ടിവരും. പദ്ധതികളുടെ ഉദ്ഘാടനത്തിൽ രാഷ്ട്രീയം പറയരുത് എന്ന് മുഹമ്മദ് റിയാസ് പറയുമ്പോൾ ചിരിയാണ് വരുന്നതെന്ന് മുരളീധരൻ പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേരളത്തിന്‍റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ കേന്ദ്ര സർക്കാരിനും തനിക്കും എതിരായി നടത്തിയ പ്രചാരണം മറന്നുപോയോ എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ പരിപാടികൾ രാഷ്ട്രീയ പരിപാടികൾ ആക്കരുതെന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് ആദ്യം ക്ലിഫ് ഹൌസിൽ പോയി പറയട്ടെ എന്നും വി.മുരളീധരൻ തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.