സ്ഥാനാർഥിയെ ഉചിത സമയത്ത് പ്രഖ്യാപിക്കും; പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് വി.എൻ വാസവൻ

കോട്ടയം: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടമാണ് എൽ.ഡി.എഫ് ഉയർത്തി കൊണ്ടുവരികയെന്ന് മന്ത്രി വി.എൻ വാസവൻ. സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടും. സി.പി.എമ്മിന് രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും വി.എൻ വാസവൻ പറഞ്ഞു.

വ്യക്തിപരവും അല്ലാതെയും ലഭിക്കുന്ന വോട്ടിലാണ് ഉമ്മൻചാണ്ടി വിജയിച്ചിരുന്നത്. മണ്ഡലത്തിലെ മുഴുവൻ വോട്ടും യു.ഡി.എഫിന്‍റേതല്ല. ഇത് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യക്തമായതാണ്. മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തും മൂന്ന് ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് എൽ.ഡി.എഫ് ആണെന്നും വാസവൻ പറഞ്ഞു.

പുതുപ്പള്ളിയിലെ സ്ഥാനാർഥി സംബന്ധിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. സ്ഥാനാർഥിയെ കുറിച്ച് പാർട്ടിയിലോ മുന്നണിയിലോ തർക്കം ഉണ്ടാകാറില്ല. ഉചിത സമയത്ത് ചർച്ച ചെയ്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും വി.എൻ വാസവൻ വ്യക്തമാക്കി.

Tags:    
News Summary - VN Vasavan react to Puthuppaly bye election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.