ഛർദിയും വയറിളക്കവും; കാക്കനാട്ടെ ഫ്ലാറ്റിലെ 350 പേർ ചികിത്സയിൽ

കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിലെ താമസക്കാരായ 350 പേർ ഛർദിയും വയറിളക്കവുമായി ചികിത്സയിൽ. ഡി.എൽ.എഫ് ഫ്ലാറ്റിലെ താമസക്കാർക്കാണ് അസുഖമുണ്ടായത്. കഴിഞ്ഞ ആഴ്ചകളിലായാണ് ഇത്രയേറെ പേർ ചികിത്സ തേടിയത്. അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു.

15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡി.എൽ.എഫ് സമുച്ചയത്തിലുള്ളത്. 5000ത്തിലധികം താമസക്കാരുമുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെങ്കിൽ കൂടുതൽ ആളുകൾ ചികിത്സ തേടാനാണ് സാധ്യത. കിണർ, കുഴൽക്കിണർ, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളിൽ വഴിയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളിൽ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികളിലേക്കും കടക്കും.

Tags:    
News Summary - Vomiting and diarrhea; 350 people in Kakanate flat are under treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.