കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംഘ്പരിവാറിേൻറത് വർഗീയവും രാഷ്ട്രീ യവുമായ മുതലെടുപ്പാണെന്നും ഇതിനെ പൂർണമായും തള്ളിക്കളയേണ്ടതുണ്ടെന്നും പ്രമുഖ മനു ഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ വൃന്ദ ഗ്രോവർ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ വൃന്ദ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
ഓരോ സാമൂഹികമാറ്റത്തിനുമൊപ്പം സാമ ൂഹിക ശണ്ഠകളും ഉത്കണ്ഠകളുമുണ്ടാവും. നമ്മുടെ രാജ്യത്ത് കൂടുതലായും ദുർബലരും പാർശ്വ വത്കരിക്കപ്പെട്ടവരുമായ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായി കോടതിയെ സമീപിക്കു ന്നത് വർധിച്ചുവരുകയാണ്. ശബരിമല വിഷയത്തിലും ഇതുതന്നെയാണ് ഉണ്ടായത്.
എല്ലാ സമുദായങ്ങളിലും വർഗങ്ങളിലും പാരമ്പര്യത്തിെൻറ പേരിൽ സ്ത്രീകളെ അടിച്ചമർത്തുന്നത് പതിവാണ്. സതിയും പെൺഭ്രൂണഹത്യയുമെല്ലാം സ്ത്രീവിരുദ്ധ ആചാരങ്ങളാണ്. എല്ലാ സമൂഹങ്ങളും കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ലിംഗ അസമത്വത്തിെനതിരെയുള്ള സുപ്രീംകോടതിയുടെ ശ്രദ്ധേയവും സവിശേഷവുമായ ഈ വിധിയെ കാലാനുസൃത മാറ്റമെന്ന നിലയിൽ സ്വാഗതം ചെയ്യുന്നതിനുപകരം സമൂഹത്തിൽ പിളർപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നത് ആശാവഹമല്ല.
കേരളത്തിൽ നിന്നുള്ള മാധ്യമവാർത്തകൾ വിലയിരുത്തുമ്പോൾ എനിക്ക് മനസ്സിലാവുന്നത് ഇതിൽ തികച്ചും രാഷ്ട്രീയവത്കരണം നടക്കുന്നുണ്ടെന്നാണ്. സമൂഹത്തെ വർഗീയമായി ധ്രുവീകരിക്കുകയാണ് സംഘ്പരിവാർ. അതുതന്നെയാണ് സംഘർഷങ്ങളുടെ തോതുകൂടാൻ കാരണവും. നിലവിലെ പശ്ചാത്തലത്തിൽ അവർ സ്ത്രീകൾക്കൊപ്പമോ, സാമൂഹ്യക്ഷേമത്തിനൊപ്പമോ അല്ല നിലകൊള്ളുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കായും ലിംഗനീതിക്കായും നിലകൊള്ളുന്നു എന്നു പ്രഖ്യാപിച്ചു തന്നെ അവർ ഈ അവസരത്തെ രാഷ്ട്രീയമായും വർഗീയമായും ഉപയോഗിക്കുകയാണ്. കലാപമുണ്ടാക്കുക തന്നെയാണ് അവരുടെ ലക്ഷ്യം.
സംഘ്പരിവാർ ഇക്കാര്യത്തിൽ എങ്ങനെയെല്ലാം മുതലെടുപ്പിനു ശ്രമിച്ചാലും ഈ നാട്ടിലെ പൗരന്മാർ അതിനെ പൂർണമായും തള്ളിക്കളയുമെന്നാണ് ഞാൻ കരുതുന്നത്. തങ്ങൾക്ക് ഇടം സൃഷ്ടിക്കാനും ഉറപ്പിക്കാനുമായി അവർ സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കുകയാണ്. ഉത്തരേന്ത്യയിൽ ഈ ധ്രുവീകരണ നയം ഏറെക്കാലമായി നാം നേരിട്ടുകൊണ്ടിരിക്കുന്നു. അവിടെ അക്രമാസക്തരായി തെരുവിലിറങ്ങുന്ന പൊതുജനം ഈ ധ്രുവീകരണ രാഷ്ട്രീയത്തിെൻറ ഉൽപന്നമാണ്.
വനിത മതിലിലൂടെ തങ്ങളെ സ്വയം പ്രകാശിപ്പിക്കാനും തങ്ങളുടെ ചിന്താഗതിയെ പ്രകടിപ്പിക്കാനുമായി അസഖ്യം സ്ത്രീകൾ മുന്നോട്ടുവന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. അവകാശത്തിനുവേണ്ടി ഉച്ചത്തിൽ സംസാരിച്ചു ഒരു പറ്റം സ്ത്രീകൾ രംഗത്തുവരുമ്പോൾ സമൂഹത്തിന് എങ്ങനെ അവരെ എതിർത്ത് നിശ്ശബ്ദരാക്കാൻ കഴിയും. വർണശബളമായ വനിതമതിലിെൻറ സ്ത്രീപങ്കാളിത്തം അദ്ഭുതപ്പെടുത്തുന്നതാണ്. സ്ത്രീ, ദലിത് തുടങ്ങി സാമൂഹ്യമായ പലവിധ വിവേചനങ്ങൾ നേരിടുമ്പോൾ സാമൂഹ്യനീതിക്കുവേണ്ടിയുള്ള ഇത്തരം ദൃഢനിശ്ചയങ്ങളും പോരാട്ടങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും വൃന്ദ ഗ്രോവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.