സവർണ മേധാവികളുടെയും വർഗീയ വിഷങ്ങളുടെയും ഇടമല്ല എൽ.ഡി.എഫ്​- വി.എസ്​

ആറ്റിങ്ങൽ: പുതിയകക്ഷിക​െള ഇടതുമുന്നണിയിൽ ഉൾപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച്​ മുതിർന്ന സി.പി.എം നേതാവും ഭരണപരിഷ്​കാര കമീഷൻ ചെയർമാനുമായ വി.എസ്​. അച്യുതാനന്ദൻ. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മ േധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയകക്ഷികള്‍ തുടങ്ങിയവർക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ കൂട്ടായ ്മകളും മുന്നണികളുമെന്ന്​ അദ്ദേഹം പറഞ്ഞു. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്ക ാഴ്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം ഇടതുപക്ഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആറ്റിങ്ങൽ മണമ്പൂര്‍ കുളമുട ്ടം സഖാക്കള്‍ സാംസ്‌കാരികവേദിയുടെ ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോവി​െല്ലന്ന നിലപാടുള്ളവരും, സ്ത്രീകള്‍ തങ്ങളുടെ ഭരണഘടന അവകാശം വിനിയോഗിക്കരു​െതന്ന് ആഹ്വാനംചെയ്യുന്നവരും ഇടതുപക്ഷത്തിന് ബാധ്യതയാവും. സുപ്രീംകോടതി വിലയിരുത്തിയ സ്ത്രീസമത്വം എന്ന ആശയത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ക്കുന്നവരുണ്ട്. പുരുഷന്‍ ചെല്ലാവുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനവിരുദ്ധമാണെന്ന ഇടതുപക്ഷ നിലപാടാണ് സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചത്.

‘കമ്യൂണിസത്തി​​​െൻറ നിർമാണത്തിന് മൂന്ന് ഘടകങ്ങള്‍ പ്രധാനമാണ്; വിജ്ഞാനം, സാങ്കേതികപ്രാവീണ്യം, സാംസ്‌കാരിക വികാസം. ഇതില്‍ സാങ്കേതിക പ്രാവീണ്യവും അറിവുമൊക്കെ ബൂര്‍ഷ്വാസികളുടെ കൈവശമാണ്. അത് ലഭിക്കാതെ കമ്യൂണിസ നിര്‍മാണം നടക്കില്ല. അവരെ കമ്യൂണിസ്​റ്റ്​ മൂല്യത്തോടെ സമീപിക്കണം. അതില്‍ വിജയിച്ചാൽ, അവര്‍ തൊഴിലാളിവര്‍ഗ പക്ഷത്തുവരും’ എന്ന ലെനി​​​െൻറ ഉപദേശത്തിലെ ഉള്‍ക്കാഴ്ച ഈ സാംസ്‌കാരികവേദിയെ നയിക്കണം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ഇത്തരം ചില ഉള്‍ക്കാഴ്ചകളോടെയാവണം.

അഞ്ച്​ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വട്ടപ്പൂജ്യമായി. ലോക്​സഭ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ അധികാരത്തില്‍നിന്ന്​ ചവിട്ടിയിറക്കുമോ എന്ന ആശങ്കയിലാണ് മോദിയും സംഘവും. അതിനെ മറികടക്കാൻ നാട്ടില്‍ വര്‍ഗീയചേരിതിരിവ് ഉണ്ടാക്കുകയാണ്​. കേരളത്തിൽ ശബരിമലയെ അതിനായി ഉപയോഗിക്കാനാണ് നീക്കം. ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം അതിനുള്ള മറ മാത്രമാണ്.

ശബരിമലയില്‍ ഒരു പ്രശ്‌നവുമില്ല. നാല്‍പതുദിവസം നീണ്ട മണ്ഡലകാലം സുഗമമായി കടന്നുപോയി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായെങ്കില്‍ അത് സമരക്കാരുടെ കുത്തിത്തിരുപ്പ് മാത്രമായിരുന്നു. സമരം നിര്‍ത്തണമെന്ന് കുറെ ബി.ജെ.പിക്കാര്‍ക്ക് ആഗ്രഹമുണ്ടെന്ന് കേള്‍ക്കുന്നു. പക്ഷേ, അഖിലേന്ത്യ പ്രസിഡൻറ്​ സമ്മതിക്കുന്നില്ലത്രേ. ശ്രീധരന്‍പിള്ള ഊരാക്കുടുക്കിലാണ്. ഒന്നോര്‍മിപ്പിച്ചേക്കാം. യു.പി അല്ല കേരളം. അത് ബി.ജെ.പിക്കാര്‍ ഓര്‍ക്കുന്നത് നല്ലത് -വി.എസ്​ പറഞ്ഞു.

കഴിഞ്ഞ ദിവസം ​െഎ.എൻ.എൽ, ജെ.ഡി.യു, ജനാധിപത്യ കേരള കോൺഗ്രസ്​, കേരള കോൺഗ്രസ്​(ബി) എന്നീ കക്ഷികളെ കൂടി ഉൾപ്പെടുത്തി ഇടത്​ മുന്നണി വിപൂലികരിച്ചിരുന്നു.

Tags:    
News Summary - V.S Achudanadan On LDF expansion-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.