തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിമർശമുന്നയിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജ േന്ദ്രന് മറുപടിയുമായി വി.എസ്. കാനം രാജേന്ദ്രന്‍ ഇപ്പോഴും സി.പി.ഐ ആണെന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന് വി. എസ് വ്യക്തമാക്കി. ഒരു പക്ഷെ വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമൊക്കെ താന്‍ പറഞ്ഞത് വനിതാമതിലിനെക്കുറിച്ചാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം.
ഇക്കഴിഞ്ഞ മാസങ്ങളില്‍ സ്ത്രീസമത്വത്തെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തയും ശക്തമായി പിന്തുണക്കുന്ന കാര്യത്തില്‍ അദ്ദേഹം അല്‍പ്പം പിന്നിലായിപ്പോയത് മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാം. തന്‍റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ അദ്ദേഹത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണെന്ന് പറയേണ്ടിയിരിക്കുന്നു.
വര്‍ഗീയ ഫാസിസ്റ്റുകളുടെയും സവര്‍ണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയില്‍ നില്‍ക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് സധൈര്യം സമൂഹത്തെ ബോധ്യപ്പെടുത്താനാണ് അവര്‍ മതില്‍ തീര്‍ക്കുന്നത്.
തന്‍റെ നിലപാടുകളെക്കുറിച്ച് രമേശ് ചെന്നിത്തലക്ക് ഒരു ചുക്കും അറിയില്ലെന്ന് അദ്ദേഹം ഇന്നും വ്യക്തമാക്കിയിട്ടുണ്ട്.ഏതായാലും, സിപിഎമ്മിന്‍റെ നിലപാടുകളെക്കുറിച്ച് കാനം രാജേന്ദ്രന് വ്യക്തതയുണ്ടെന്നത് സന്തോഷകരവുമാണെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.