തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് രംഗത്ത്. സർക്കാർ ഹരിത ട്രൈബ്യൂണലിന് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്ന ൈകയേറ്റങ്ങള്‍ ജനങ്ങളുടെ ആശങ്കയുടെ പേരില്‍ സംരക്ഷിക്കപ്പെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും നല്കിയ കത്തില്‍ വി.എസ് ആവശ്യപ്പെട്ടു. ൈകയേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ വിഷയത്തില്‍ സര്‍ക്കാര്‍ പിറകോട്ട് പോക്ക് നടത്തുന്നു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വി.എസ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നല്‍കിയതെന്ന് അദ്ദേഹത്തിെൻറ ഒാഫിസിൽനിന്നുള്ള വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. നിർദിഷ്ട സാങ്ച്വറിയുടെ വൈപുല്യത്തിന് കോട്ടം തട്ടാത്തവിധത്തില്‍ പദ്ധതി നടപ്പാക്കണം. ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കുകയും ൈകയേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കുകയും വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.
യു.ഡി.എഫ് പ്രതിനിധി സന്ദര്‍ശിക്കും –ചെന്നിത്തല
പത്തനംതിട്ട: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ഒതുക്കി മൂലക്കിരുത്താന്‍ റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ഫലപ്രദമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ചന്ദ്രശേഖരനെ ആരും ഗൗരവത്തിലെടുക്കുന്നില്ല. ചന്ദ്രശേഖരന് പിണറായി മന്ത്രിസഭയില്‍ തുടരാന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.ഡിസംബര്‍ ആറിന് തെൻറ നേതൃത്വത്തിൽ യു.ഡി.എഫ് പ്രതിനിധി സംഘം മൂന്നാറും നീലക്കുറിഞ്ഞി വനമേഖലയും സന്ദര്‍ശിക്കും. കുറിഞ്ഞി സേങ്കതത്തിൻറ വിസ്തൃതി കുറക്കാനുള്ള ഏത് നീക്കത്തെയും യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഓരോ ദിവസം ചെല്ലുന്തോറും വഷളാകുന്നു. ജി.എസ്.ടി വഴി സംസ്ഥാനത്തിന് ലഭിക്കേണ്ടതൊന്നും ലഭിച്ചില്ല. ട്രഷറി പൂര്‍ണമായും അടഞ്ഞു. എന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കേന്ദ്രം യോഗം വിളിക്കുമെന്ന് കുമ്മനം
ന്യൂഡൽഹി: നീലിക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയ വിഷയത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉന്നതതല യോഗം വിളിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാർ നടപടിക്കെതിരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹർഷ വർധനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പ് ലഭിച്ചതായി കുമ്മനം പറഞ്ഞു. വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പിണറായി വിജയെൻറ ഇഷ്ടക്കാർക്ക് ഭൂമി പതിച്ചുനൽകാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നിൽ. ഭൂമാഫിയയുമായി മുഖ്യമന്ത്രിക്കും ബന്ധമുണ്ടോയെന്ന് സംശയിക്കാനുള്ള കാര്യങ്ങളാണ് നടക്കുന്നത്. കാർഷിക ആവശ്യത്തിന് വിതരണം ചെയ്യാൻ യോഗ്യമായ ഭൂമിയാണ് ഇതെന്ന് തെളിയിക്കുന്ന ഒരുരേഖയും കലക്ടറുടെ പക്കലില്ല. പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമി നൽകിയെന്ന് വ്യാജരേഖ ചമച്ച് ആയിരക്കണക്കിന് ഏക്കർ തട്ടിയെടുക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള ഭൂ മാഫിയ ശ്രമിക്കുന്നത്. കുറിഞ്ഞി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെപ്പറ്റി സി.ബി.ഐ അന്വേഷണം നടത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.