അനധികൃത നിർമാണം: സർക്കാർ നിലപാടിനെതിരെ വി.എസ്

തിരുവനന്തപുരം: അനധികൃത നിർമാണങ്ങൾക്കെതിരായ നിലപാട് മയപ്പെടുത്തിയ സംസ്ഥാന സർക്കാറിനെതിരെ വിമർശവുമായി ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. അനധികൃത നിർമാണങ്ങൾ പിഴ ഈടാക്കി സാധൂകരിക്കരുതെന്ന് വി.എസ് പറഞ്ഞു. ഇത്തരം നടപടി അനധികൃത നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നെൽവയൽ, തണ്ണീർതട നിയമങ്ങൾ ലംഘിച്ചവർക്ക് ഇളവ് അനുവദിക്കരുത്. യു.ഡി.എഫ് ഭരണകാലത്ത് ഇത്തരം നടപടികൾ എതിർത്ത ആളാണ് താനെന്നും വി.എസ് പ്രസ്താവനയിൽ പറയുന്നു.

15,000 ചതുരശ്രഅടി വരെയുള്ള അനധികൃത നിർമാണങ്ങൾക്ക് പിഴ ഈടാക്കി സാധൂകരണം നൽകാൻ തദ്ദേശവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് വി.എസ് പ്രസ്താവന ഇറക്കിയത്. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ഡി.എൽ.എഫിേന്‍റത് അടക്കമുള്ള അനധികൃത നിർമാണ പ്രവർത്തനത്തിനെതിരെ വി.എസ് നിയമസഭക്ക് അകത്തും പുറത്തും ശക്തമായി രംഗത്തു വന്നിരുന്നു.

Tags:    
News Summary - vs against unauthorised construction in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.