തിരുവനന്തപുരം: കാർഷിക സ്വർണപ്പണയ വായ്പകൾ നിർത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരം വായ്പകളിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. സംസ്ഥാനതല ബാേങ്കഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായ്പകൾ നൽകുന്നത് കൃഷിക്കാണോ എന്ന കാര്യം ബാങ്കുകൾ ഉറപ്പുവരുത്തണം. ഒരു ലക്ഷം രൂപവരെയുള്ള വായ്പകൾ വ്യക്തിയിൽനിന്ന് സത്യവാങ്മൂലം വാങ്ങി നൽകുന്നുണ്ടാവാം. എന്നാൽ, ഉയർന്ന തുകയുള്ള വായ്പകളുടെ കാര്യമാണ് സുതാര്യമാകേണ്ടത്. കാർഷിക സ്വർണപ്പണയ വായ്പകളുടെ കാര്യത്തിൽ റിസർവ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങൾ ബാങ്കുകൾ പാലിക്കണം. കേന്ദ്ര സർക്കാറും സ്വർണപ്പണയ വായ്പ അവസാനിപ്പിക്കാൻ നിർദേശിച്ചിട്ടില്ല. തെറ്റിദ്ധാരണകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.