തിരുവനന്തപുരം: നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നവർക്കും വിൽക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുന്നതിന് നിയമ ന ിർമാണം നടത്താൻ ആലോചിക്കുമെന്ന് കൃഷി മന്ത്രി സുനിൽകുമാർ. തിരുവല്ല ഇലഞ്ഞിമൂട്ടിൽ പ്രവർത്തിച്ച വളം ഡിപ്പോയുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങല്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല വേങ്ങല്‍ ആലംതുരത്തി കഴുപ്പില്‍ കോളനിയില്‍ സനില്‍കുമാര്‍(44), സഹായി ആലംതുരുത്തി മാങ്കുളത്തില്‍ മത്തായി ഈശോ(തങ്കച്ചന്‍--68) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.