ബ്രണ്ണൻ കോളജിൽ പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കണ്ടിട്ടുണ്ട്​ –വി.ടി ബൽറാം

തിരുവനന്തപരം: ബ്രണ്ണൻ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ തങ്ങളും കുറേ കണ്ടിട്ടുണ്ടെന്ന്​ വി.ടി ബൽറാം എം.എൽ.എ. സഭയിൽ ​​പ്രതിപക്ഷത്ത്​ നിന്നും ഒരംഗം തനിക്കുനേരെ ആക്രോശിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയ​​െൻറ ആരോപണത്തിന്​ ​​ഫേസ്​ബുക്കിലൂടെ മറുപടി പറയുകയായിരുന്നു​ ബൽറാം.

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട്‌ നിയമസഭാ തളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക്‌ വിരൽ ചൂണ്ടിത്തന്നെ അത്‌ നിഷേധിച്ചിരിക്കുമെന്നും തിരുവാക്ക്​ എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ്‌ മുഖ്യമന്ത്രി ഇപ്പോൾ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു.

ഫേസ്​ബുക്​ ​േപാസ്​റ്റി​​െൻറ പൂർണരൂപം

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട്‌ നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക്‌ വിരൽ ചൂണ്ടിത്തന്നെ അത്‌ നിഷേധിച്ചിരിക്കും. അതിൽ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക്‌ എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ്‌ ഇദ്ദേഹം ഇപ്പോൾ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. ആ ഉത്തരവാദിത്ത നിർവ്വഹണത്തിൽ ആവർത്തിച്ച്‌ വീഴ്ചകളുണ്ടാവുമ്പോൾ ഇനിയും നിങ്ങളുടെ മുഖത്തിന്‌ നേർക്ക്‌ ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകൾ ഉയർന്നുകൊണ്ടേയിരിക്കും. ബ്രണ്ണൻ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്‌.

ആടിനെ പട്ടിയാക്കുന്ന സിപിഎം സൈബർ പ്രചരണത്തിന്‌ മറുപടി എന്ന നിലയിൽ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ "എടാ" എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാൻ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട ഏത്‌ വീഡിയോയും ആർക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ട ഭാഷയിൽത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്‌എഫ്‌ഐക്കാർ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവർ ഉയർത്തിയിരുന്നു. ആ തന്ത്രം സൈബർ സിപിഎമ്മുകാർ ആവർത്തിക്കുന്നു എന്നേയുള്ളൂ.

 

Tags:    
News Summary - vt balram against cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.