‘‘അയിത്തത്തി​െൻറ മഹിമയുമായി ദയവായി ഈ വഴിക്ക് വരരുത്​’’

പാലക്കാട്​: അസ്​പൃശ്യത സാമൂഹിക മാനത്തി​​​​​െൻറ അടിസ്ഥാനത്തിലായിരുന്നെന്ന്​ അഭിപ്രായപ്പെട്ട സംഘ്​പരിവാർ സഹയാത്രികക്ക്​ മറുപടിയുമായി വി.ടി ബൽറാം എം.എൽ.എ. അസ്​പൃശ്യതതയുടെ കാലത്തി​​​​​െൻറ മഹിമയുമായി ഈ വഴിക്ക്​ വരരുതെന്നും നിങ്ങളുടെ ഫ്യൂഡൽ ഗൃഹാതുരതകളെ തഴുകിത്താലോലിക്കാനുള്ള സമയമല്ലിതെന്നും വി.ടി ബൽറാം ഫേസ്​ബുക്കിൽ കുറിച്ചു.

Full View

വി.ടി ബൽറാം എം.എൽ.എയുടെ ഫേസ്​ബുക്ക്​ കുറിപ്പി​​​​​െൻറ പൂർണരൂപം:

അയിത്തവും തീണ്ടലും പുലകുളിയും നമസ്തേയും ചാണകവും കിണ്ടിയും വെള്ളവും പൂമുഖവും തുളസിത്തറയും ഒക്കെ അരങ്ങു തകർത്തിരുന്ന "ആർഷ ഭാരത സംസ്ക്കാര"കാലത്ത് വസൂരിയും മറ്റ് പകർച്ചവ്യാധികളും വന്ന് ആണ്ടോടാണ്ട് മരിച്ചു പോയിരുന്നത് ആയിരക്കണക്കിനാളുകളാണ് എന്ന കാര്യം മറന്നു പോകരുത്. മരിച്ചുപോയി എന്നല്ല "ചത്തുപോയി" എന്നാണ് പറഞ്ഞിരുന്നത്. കാരണം ആ ഹതഭാഗ്യരിൽ മഹാഭൂരിപക്ഷവും ദലിതരും അവർണ്ണരും പാവപ്പെട്ടവരുമൊക്കെയായിരുന്നു. സവർണ്ണരും സമ്പന്നരും താരതമ്യേനെ സേഫ് ആയിരുന്നു.
അതുകൊണ്ട് ആ കോണോത്തിലെ കാലത്തിൻ്റെ മഹിമയുമായി ദയവായി ഈ വഴിക്ക് വരരുത്. നിങ്ങളുടെ ഫ്യൂഡൽ ഗൃഹാതുരതകളെ തഴുകിത്താലോലിക്കാനുള്ള സമയമല്ലിത്.
അന്ന് നിങ്ങൾ മറ്റുള്ളവരെ മാറ്റിനിർത്തിയിരുന്നത് വെറുപ്പിൻ്റെ കാരണത്താലാണ്. നിങ്ങളുടെ അഹങ്കാരത്തിൻ്റേയും സ്വാർത്ഥതയുടേയും ഭാഗമായിട്ടാണ്. എന്നാൽ ഇന്നത്തെ ഈ താത്ക്കാലികമായ സോഷ്യൽ ഡിസ്റ്റൻസിംഗ് സഹജീവികളോടുള്ള സ്നേഹത്തിൻ്റേയും കരുതലിൻ്റേയും ഭാഗമാണ്. നിങ്ങൾ ആട്ടിയകറ്റിയിരുന്നത് ചില ശരീരങ്ങളെ മാത്രമല്ല, മനസ്സുകളേയും ആത്മാവിനേയും അഭിമാനബോധത്തേയും മനുഷ്യരെന്ന നിലയിലെ അസ്തിത്വത്തേയുമൊക്കെയാണ്. എന്നാലിപ്പോൾ ശാരീരികമായ അകലം പാലിക്കുമ്പോൾത്തന്നെ മനുഷ്യർ തമ്മിലുള്ള സാമൂഹ്യ ബന്ധങ്ങൾ പത്തിരട്ടി ദൃഢതരമാവുകയാണ്. ഈ വ്യത്യാസം എന്നെങ്കിലും മനസ്സിലാക്കാൻ കഴിയുമെങ്കിൽ അന്നേ "സംഘി" എന്ന മാനസികാവസ്ഥയിൽ നിന്ന് പുറത്തു കടന്ന് മനുഷ്യരാവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.
ഹിന്ദുത്വ രാഷ്ട്രത്തിൽ തങ്ങളുടെ യഥാർത്ഥ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കാൻ ഇപ്പോൾ ആവേശത്തോടെ ചുടുചോറ് മാന്തുന്ന അവർണ്ണ സംഘികൾക്കും ദലിത് സംഘികൾക്കുമൊക്കെ ഇതുകൊണ്ടൊക്കെയെങ്കിലും കഴിയുമെന്ന് ചുമ്മാതെങ്കിലും പ്രതീക്ഷിച്ച് പോവുന്നു.

Full View
Tags:    
News Summary - vt balram against Untouchability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.