തിരുവനന്തപുരം: ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ വേണ്ടി ബി.ജെ.പിയുടെ നേതൃത്ത്വത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം എം.എൽ.എ.
മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ആവശ്യപ്പെട്ടതു പോലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനൽ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവണം.
സംഘ്പരിവാർ നേതാക്കൾക്കെതിരെയാവുമ്പോൾ പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റർ ചെയ്യലിൽ ഒതുങ്ങുമോ, അതോ തുടർ നടപടികൾ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നതെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.