കോഴിക്കോട്: സി.പി.എം എം.പി എം.ബി രാജേഷിനെ അഭിനന്ദിച്ച് വി.ടി ബൽറാം എം.എൽ.എ. മണിശങ്കർ അയ്യർക്ക് ശേഷം അർണബ് കൗസ്വാമിക്ക് വായടപ്പൻ മറുപടി കൊടുത്ത എം.ബി.രാജേഷ് എം.പിക്ക് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്നത്തെ പല മാധ്യമപ്രവർത്തന ശൈലികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണെന്നും വി.ടി ബൽറാം കൂട്ടിച്ചേർത്തു.
അതേസമയം, എറണാകുളത്തെ "മുസ്ലിം ഏകോപന സമിതി" ഹർത്താൽ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കുറിച്ചു. കോടതി വിധി തെറ്റാണെങ്കിലും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയല്ല നീതി ഉറപ്പാക്കേണ്ടതെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
കഴിഞ്ഞ ദിവസമാണ് രാജേഷ് എം.പി അർണബ് ഗോസ്വാമിക്ക് കത്തെഴുതിയത്. രാജേഷിനെ മറ്റൊരു വിഷയത്തിലെന്നു പറഞ്ഞ് അർണബ് ചര്‍ച്ചക്ക് വിളിക്കുകയും രാജേഷിനെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് രാജേഷ് കത്തെഴുതിയത്. അർണബിന് വിഷയത്തെ കുറിച്ച് അറിവില്ലെന്നും മാധ്യമ പ്രവര്‍ത്തകനു വേണ്ട ആത്മ വിശ്വാസം പോലുമില്ലെന്നും അദ്ദേഹം കത്തിൽ കുറ്റപ്പെടുത്തുന്നു. അതിനാലാണ് താങ്കള്‍ പൊട്ടിത്തെറിക്കുകയും കുരക്കുകയും ചെയ്യുന്നതെന്നും രാജേഷ് കത്തിൽ അര്‍ണാബിനെ പരിഹസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.