കോഴിക്കോട്: 'നിങ്ങൾക്ക് വേണ്ട ആൾക്കാരുടെ ലിസ്റ്റില്ലേ...അത് തരൂല്ലോ...അതിലുള്ളവരെ പിടിച്ച് വണ്ടിയിൽ കയറ്റിയാൽ പോരെ?'.. രാഹുല്‍ ഗാന്ധി എം.പിയുടെ കൽപറ്റയിലെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.
പൊലീസ് വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ ജനാലയിലൂടെ പുറത്തുചാടുന്നതും 'വേണ്ട ആളുകളുടെ ലിസ്റ്റ് ഇല്ലേ അതു തരുമല്ലോ അത് പോരേ' എന്ന് ചോദിക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ബൽറാം 'ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?' എന്ന ചോദ്യവും പോസ്റ്റിൽ ഉന്നയിച്ചു.
'പൊലീസ് ഒരു വശത്തുകൂടെ പിടിച്ചു വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്! കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?– വി.ടി. ബൽറാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.