മഞ്ചേശ്വരം: പലപേരുകൾ മാറി മറിഞ്ഞു വന്ന മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ഒടുവിൽ വി.വി രമേശൻ സി.പി.എം സ്ഥാനാർഥിയായേക്കും. കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനായ രമേശൻ നിലവിൽ നഗരസഭ കൗൺസിലറാണ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ രമേശൻ സംസ്ഥാന കമ്മറ്റിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് സ്ഥാനാർഥിയാകുന്നത്.
മണ്ഡലം കമ്മിറ്റിയിലും ഇത് സംബന്ധിച്ച് ഐകകേണ്ഠ്യനയാണ് തീരുമാനം വന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ സ്ഥാനാർഥിത്വം പ്രഖ്യാപിക്കും.
ആദ്യം കെ.ആർ. ജയാനന്ദയുടെയും പിന്നീട് എം.ശങ്കർ റൈയുടെയും പേരുകളാണ് സ്ഥാനാർഥിയായി ഉയർന്നുവന്നത്. എന്നാൽ, മണ്ഡലം തിരിച്ചുപിടിക്കാൻ ഇവർക്ക് കഴിയില്ലെന്ന വിലയിരുത്തലിലാണ് രമേശന് നറുക്ക് വീണത്.
ലീഗും ബി.ജെ.പിയും മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.