വൈപ്പിനിൽ തീരദേശ ഹൈവേ: ഭൂമി ഏറ്റെടുക്കാൻ 238.67 കോടി

വൈപ്പിൻ: നിർദിഷ്‌ട തീരദേശ ഹൈവേക്ക് വൈപ്പിനിൽ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി 238,66,71,140 രൂപയുടെ സാമ്പത്തിക അനുമതി നൽകിയതായി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. സ്ഥലമെടുപ്പിനും നഷ്‌ടപരിഹാരത്തിനും വിനിയോഗിക്കേണ്ട തുകക്കാണ് അംഗീകാരമായത്.

ജില്ലയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന വൈപ്പിനിൽ പുതുവൈപ്പ് മുതൽ മുനമ്പംവരെ 27കിലോമീറ്ററാണ് ഹൈവേയുടെ ദൈർഘ്യം. ഒരുവശത്തുമാത്രം സൈക്കിൾ ട്രാക്കുള്ള ഭാഗത്ത് 14 മീറ്ററും ഇരുവശത്തും സൈക്കിൾ ട്രാക്ക് ഉള്ളയിടത്ത് 16.5 മീറ്ററുമാണ് ഹൈവേയുടെ വീതി.

ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ, ബസ്‌ബേ, ട്രാക്ക് ലേ ബൈ എന്നിവയും ഹൈവേ പദ്ധതിയിൽ ഉൾപ്പെടുന്നു. 40 കിലോമീറ്റർ വേഗമാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനനുസരിച്ച് തയാറാക്കിയ അലൈൻമെന്റ് പ്രകാരം അതിർത്തി കല്ലുകൾ ഉടൻ സ്ഥാപിക്കുമെന്നും എം.എൽ.എ പറഞ്ഞു. കേരള റോഡ് ഫണ്ട് ബോർഡ് സംഘം നിശ്ചിത പ്രദേശങ്ങൾ സന്ദർശിച്ച് അലൈൻമെന്റ് സംബന്ധിച്ച സംശയങ്ങളിൽ വ്യക്തത വരുത്തിയിരുന്നു.

Tags:    
News Summary - Vypinil Coastal Highway:238.67 crores for To acquire land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.