'ഉച്ചഭക്ഷണം പാഴാക്കിയാല്‍ പിഴ'; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി നഗരസഭ

തൃശൂര്‍: ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ പിഴ ഈടാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് നഗരസഭ. നിരവധി ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാതെ കളയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്. വടക്കാഞ്ചേരി നഗരസഭയാണ് ജീവനക്കാർക്ക് 100 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.


പല ജീവനക്കാരും ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷണം ഒരു കാരണവശാലും പാഴാക്കി കളയാന്‍ പാടില്ലെന്നും ഓഫീസില്‍ മാത്രമല്ല വീട്ടിലും നിര്‍ദേശം പാലിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.


ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജരായ കെ.ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണശേഷം അവശേഷിക്കുന്ന വേസ്റ്റുകൾ മാത്രമേ മാലിന്യ പാത്രത്തിൽ നിക്ഷേപിക്കാവൂ എന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Tags:    
News Summary - Wadakkanchery Municipal Corporation has issued an order to levy a fine of Rs 100 on employees who waste food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.