തിരുവനന്തപുരം: സംസ്ഥാനത്തെ വസ്ത്ര നിർമാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി തൊഴിലും നൈപുണ ്യവും വകുപ്പ് വിജ്ഞാപനമിറക്കി. ഇതോടെ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം കുറഞ്ഞ കൂലി പുതുക്കി നിശ്ചയിച് ച മേഖലകളുടെ എണ്ണം 38 ആയി.
പുതുക്കിയ നിരക്ക് പ്രകാരം സാങ്കേതിക വിഭാഗം പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ 14,020 രൂപയാണ ് കുറഞ്ഞ പ്രതിമാസ വേതനം.
സൂപ്പർവൈസർ, കട്ടർ-കം-പാറ്റേൺ മേക്കർ ഗ്രേഡ്1 - 13,190 രൂപ, കട്ടർ-കം-പാറ്റേൺ മേക്കർ ഗ്രേഡ് 2 - 12,520, മെഷീൻ ഓപറേറ്റർ ഗ്രേഡ് 1, ഖാജാ ബട്ടൺ ഓപറേറ്റർ, ബട്ടണിങ്, മെഷീൻ ഓപറേറ്റർ, ബാർടെക് ഓപറേറ്റർ, ടെയ്ലർ ഗ്രേഡ് 1, സ്യൂയിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ് 1, അസിസ്റ്റൻറ് കട്ടർ തസ്തികകളിൽ 11,870 രൂപ, അയൺമാൻ, പ്രസർ ഗ്രേഡ് 1 - 11,290, ചെക്കർ ഗ്രേഡ് 1, അയൺമാൻ, പ്രസർ ഗ്രേഡ് 2 - 11,090, മെഷീൻ ഓപറേറ്റർ ഗ്രേഡ് 2, ടെയ്ലർ ഗ്രേഡ് 2, സ്യൂയിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ് 2, ലെയർ, ഫാബ്രിക് ചെക്കർ, ഫീഡിങ് അസിസ്റ്റൻറ്, ലോൺഡ്രി മെഷീൻ ഓപറേറ്റർ, ബാച്ച് ചെക്കർ, ട്രിമ്മർ പാക്കർ, പായ്ക്കർ എന്നീ തസ്തികകളിൽ 10,510, ഹെൽപർ - 9940 രൂപ എന്നിങ്ങനെയാണ് കുറഞ്ഞ പ്രതിമാസ വേതനം പുതുക്കിയത്.
ഓഫിസ് വിഭാഗത്തിൽ മാനേജർ - 14,020 രൂപ, കാഷ്യർ, ക്ലർക്ക്, സ്റ്റോർ കീപ്പർ - 12,110, അക്കൗണ്ടൻറ്, ടൈപ്പിസ്റ്റ്, ടൈം കീപ്പർ - 11,680, ഡ്രൈവർ - 12,040, സെക്യൂരിറ്റി, വാച്ച്മാൻ - 9940, സ്വീപ്പർ - 9640 എന്നിങ്ങനെയും പുതുക്കി.
ഗ്രേഡ് 1 തസ്തികയിൽ തൊഴിലുടമക്ക് യഥേഷ്ടം നിയമനം നടത്താമെങ്കിലും ഒരു തസ്തികയിൽ തുടർച്ചയായി അഞ്ചു വർഷത്തിൽ കുറയാതെ ജോലി ചെയ്യുന്ന തൊഴിലാളിയെ ഗ്രേഡ് 1ൽ ഉൾപ്പെടുത്തി വേതനം നൽകണമെന്ന് വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.