സർക്കാർ പ്രഖ്യാപിച്ച വേതനം ഉറപ്പ് വരുത്തും -ഫാർമാഫെഡ്

കോഴിക്കോട്: കേരളത്തിലെ മെഡിക്കൽ ഷോപ്പ്, ക്ലിനിക് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ്, സെയിൽസ് അസിസ്റ്റന്‍റ്, മാനേജർ എന്നിവർക്ക് സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം വേതനം ഉറപ്പുവരുത്തുമെന്ന് ഫാർമ ഫെഡ് ഭാരവാഹികൾ അറിയിച്ചു.

പുതുക്കി നിശ്ചയിച്ച വേതനം അനുസരിച്ച് 22,680 രൂപയാണ് മിനിമം ഓരോ ഫാർമസിസ്റ്റകൾക്കും ലഭിക്കേണ്ടത്. മുമ്പ് ഇത് 16,500 ആയിരുന്നു.

ഫാർമാഫെഡ് സി.ഐ.ടി.യു (ഫെഡറേഷൻ ഓഫ് ഫാർമസിസ്റ്റ്) നടത്തിയ നിരന്തര പോരാട്ടങ്ങൾക്കൊണ്ടാണ് വലിയ ഒരു മാറ്റം കൊണ്ട് വരാൻ കഴിഞ്ഞതെന്നും

പുതുക്കി നിശ്ചയിച്ച വേതനം ഓരോ ആൾക്കും ഉറപ്പുവരുത്താൻ വേണ്ട ഇടപെടൽ സംഘടന നടത്തുമെന്നും സംസ്ഥാന സെക്രട്ടറി ദർവേഷ്, പ്രസിഡന്‍റ് ജിനു ജയൻ, മുൻ സംസ്ഥാന പ്രസിഡന്‍റ് മുബീർ ടി. എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Wages announced by Govt will be guaranteed -Pharmafed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.