പാലക്കാട്: വാളയാർ അമ്മ നടത്തുന്ന സമരത്തിെൻറ രണ്ടാം ദിന സത്യഗ്രഹം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാളയാർ നീതി സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ ആമുഖപ്രഭാഷണം നടത്തി.
രണ്ടാം ദിനത്തിലെ സത്യഗ്രഹത്തിൽ മാതാപിതാക്കൾക്കൊപ്പം പൊലീസ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത പ്രവീണിെൻറ അമ്മ റാണി എലിസബത്ത്, സലിന പ്രാക്കാനം, വിജയൻ അമ്പലക്കാട്, രാജേഷ്, പി.എച്ച്. കബീർ, സുലൈമാൻ, നൗഫിയ നസീർ, അനിത ഷിനു, മാരിയപ്പൻ നീലിപ്പാറ എന്നിവർ പങ്കെടുത്തു. കൺവീനർ വി.എം. മാർസൻ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം മുൻ മന്ത്രി വി.സി. കബീറാണ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.