വാളയാർ കേസ്: പ്രതികളെ വെറുതെ വിട്ട വിധി ഹൈകോടതി റദ്ദാക്കി, പുനർവിചാരണ നടത്തണം

കൊച്ചി: വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്തണം. പ്ര​​തി​​ക​​ളെ വെ​​റു​​തെ​​വി​​ട്ട പാ​​ല​​ക്കാ​​ട് പോ​​ക്സോ കോ​​ട​​തി ഉ​​ത്ത​​ര​​വ് ചോ​​ദ്യം െച​​യ്ത് സ​​ർ​​ക്കാ​​റും കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​വും ന​​ൽ​​കി​​യ ഹ​​ര​​ജി​​ക​​ളി​​ലാ​​ണ്​ ജ​​സ്​​​റ്റി​​സ് എ. ​​ഹ​​രി​​പ്ര​​സാ​​ദ്, ജ​​സ്​​​റ്റി​​സ് എം.​​ആ​​ർ. അ​​നി​​ത എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് വി​​ധി പ​​റ​​ഞ്ഞത്. പ്രതികളെ 20ന് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു നാല് പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും ഭാഗത്തുനിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ അപ്പീൽ നൽകിയത്.

വാളയാറിൽ 13കാ​​രി​​​യെ 2017 ജ​​നു​​വ​​രി 13നും ​​ഒ​​മ്പ​​തു വ​​യ​​സ്സു​​കാ​രി​യെ മാ​​ർ​​ച്ച് നാ​​ലി​​നും തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​താ​​യി ക​​ണ്ടെ​​ത്തിയിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.